---
title: "ക്രിക്കറ്റ് ഇതിഹാസം സർ ഗാരി സോബേഴ്സ് അന്തരിച്ചു"
english_title: "Cricket Legend Sir Garry Sobers Dies at 89"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373074/sir-garry-sobers-dies-west-indies-cricket-legend`"
published_at: "2026-07-18T05:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5ac2a9ed8c0_1000180041.jpg"
keywords: ["Garry Sobers", "West Indies", "Cricket Legend", "Cricket News"]
---

# ക്രിക്കറ്റ് ഇതിഹാസം സർ ഗാരി സോബേഴ്സ് അന്തരിച്ചു

> **Lead Summary:** ലണ്ടൻ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം സർ ഗാരി സോബേഴ്സ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. ബാർബഡോസിലെ വീട്ടിലായിരുന്നു അന്ത്യം. മകൻ ഡാനിയേൽ സോബേഴ്സാണ് മരണവിവരം സ്ഥിരീകരിച്ചത്.

## Article Content

ലണ്ടൻ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം സർ ഗാരി സോബേഴ്സ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. ബാർബഡോസിലെ വീട്ടിലായിരുന്നു അന്ത്യം. മകൻ ഡാനിയേൽ സോബേഴ്സാണ് മരണവിവരം സ്ഥിരീകരിച്ചത്.

സോബേഴ്സിന്റെ വിയോഗത്തോടെ ക്രിക്കറ്റിലെ സുവർണ്ണ യുഗത്തിനാണ് അവസാനമാകുന്നത്. ലോകം കണ്ട ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്.

1954-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സോബേഴ്സ് വെസ്റ്റ് ഇൻഡീസിനായി 93 ടെസ്റ്റ് മത്സരങ്ങൾ കളിച്ചു. ഇടംകൈയ്യൻ ബാറ്ററായിരുന്ന അദ്ദേഹം ടെസ്റ്റിൽ 8032 റൺസും 235 വിക്കറ്റുകളും സ്വന്തമാക്കി.

1958-ൽ പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 365 റൺസ് ദീർഘകാലം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായിരുന്നു. പിന്നീട് ഈ റെക്കോർഡ് ബ്രയാൻ ലാറ തകർത്തു.

ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഒരേപോലെ തിളങ്ങിയ സോബേഴ്സ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ചരിത്രത്തിൽ ആദ്യമായി ഒരോവറിലെ ആറ് പന്തുകളും സിക്സർ പറത്തിയ താരമെന്ന റെക്കോർഡിനും ഉടമയാണ്.

1975-ൽ ക്രിക്കറ്റിന് നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ച് ബ്രിട്ടനിലെ രാജ്ഞി അദ്ദേഹത്തിന് 'നൈറ്റ്ഹുഡ്' നൽകി ആദരിച്ചു. അതോടെ അദ്ദേഹം സർ ഗാരി സോബേഴ്സ് എന്ന പേരിൽ അറിയപ്പെട്ടു.

സോബേഴ്സിന്റെ വിയോഗത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും ലോകമെമ്പാടുമുള്ള പ്രമുഖ ക്രിക്കറ്റ് താരങ്ങളും അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373074/sir-garry-sobers-dies-west-indies-cricket-legend`)